എന്റെ ബ്ലോഗിലേക്ക് സ്വാഗതം

സാമൂഹിക ബാധ്യതകള്‍ വിസ്മരിക്കുന്ന ഇന്നത്തെ തലമുറ

ആരെയും കുറ്റപ്പെടുത്താന്‍ അല്ല ,അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലെ വേദന തൂലികയിലൂടെ പ്രകടിപ്പിക്കുകയാണ് .നിസ്സാരം,ആണെന്ന് തോന്നിയെകാം ,അല്ലെന്നു തോന്നുന്നവരുമുണ്ടാവം ,ഏതായാലും വിഷയത്തിലേക്ക് കടക്കാം ,ഒരു ചര്‍ച്ചയാണ് ഞാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നത് .അല്ലെങ്കില്‍ ചില ചിന്തകള്‍ ,ചുരുങ്ങിയ വാക്യങ്ങളിലൂടെ .
എന്റെ ഒരു അനുഭവം ഇവിടെ വിവരിക്കാതെ വയ്യ ,അടുത്തിടെ ഒരു മരണ വീട്ടില്‍ പോയപ്പോളുള്ള അവസ്ഥ .യുവാക്കള്‍ നാണിച്ചു തല താഴ്ത്തണം ,മരണാനന്തര ക്രിയകള്‍ നടത്താന്‍ പോലും ആളില്ലാതെ മയ്യിത്ത് മണിക്കൂറുകള്‍ അനാഥമായി കിടന്ന അവസ്ഥ .വളരെ വൈകിയാണ് വൈകിയെത്തിയ ചിലരും ഈയുള്ളവനും കൂടി മരണാനന്തര ക്രിയകള്‍ നടത്തിയത് .
ഇത് എന്റെ അനുഭവം ,നിങ്ങള്‍ക്കുമുണ്ടാവം ഇത്തരം അനുഭവങ്ങള്‍ {,അല്ലെങ്കില്‍ ദുരനുഭവങ്ങള്‍ }.....ഇവിടെയാണ്‌ ഞാന്‍ കൊടുത്ത തലക്കെട്ട്‌ പ്രസക്തമാവുന്നത് .ഇന്നത്തെ യുവത സമൂഹത്തോടുള്ള ബാധ്യതകള്‍ വിസ്മരിക്കുകയാണോ ?എന്ത് കൊണ്ടാണ് ഈ പരിതസ്ഥിതി യിലേക്ക് പുതു തലമുറ എത്തിക്കൊണ്ടിരിക്കുന്നത് .ഇതിനു പ്രേരകമാക്കുന്ന ഘടകങ്ങള്‍ എന്താണ് ?
യുവാകള്‍ ലഹരിക്കും മദ്യത്തിനും അടിമപ്പെട്ടു കൊണ്ടിരിക്കുന്നു .സമയങ്ങള്‍ അനാവശ്യങ്ങാള്കായി നീക്കി ക്കൊണ്ടിരിക്കുന്നു . ഒന്നുകില്‍ വീടിലെ TV യുടെയോ ഇന്റെര്‍നെറ്റിന്റെ യോ മുന്നിലിരുന്ന്‍ സമയം കൊല്ലും .അല്ലെങ്കില്‍. ചങ്ങലയില്‍ ബന്ധിച്ച ബൈകിന്റെ താകോല്‍ എടുത്ത് ഒരു കറക്കവും കറക്കി ബൈക്ക് സ്ടാര്ടാക്കി സമ പ്രായക്കാരായ ചങ്ങാതികളെയും കൂട്ടി കറങ്ങാന്‍ ഇറങ്ങും .വല്ല ക്യാമ്പസ്‌ പരിസരങ്ങളിലെക്കോ മറ്റോ ,അടുത്ത് കൂടി പോകുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യും .അതുമല്ലെങ്കില്‍ ഹെയര്‍ ഹോണ്‍ മുഴക്കി അലക്ഷ്യമായ് സവാരി ചെയ്യും. അതുമല്ലെങ്കില്‍ അടുത്തുള്ള ക്ലബ്‌ കളില്‍ പോയി തപസ്സിരുന്നു കാരംസോ ചീട്ടോ കളിക്കും.ഇങ്ങനെ പോവുന്നു കൌമാര -യുവാക്കളുടെ ഇന്നത്തെ ദിനങ്ങള്‍ .
ഇത് മൊത്തമായി അടചാക്ഷേപിക്കുകയല്ല ,75 % വരുന്ന കൌമാരക്കാരുടെ/യുവാക്കളുടെ അവസ്ഥ യാണിത്‌ .നന്മക്കു വേണ്ടിയുള്ള സാമൂഹിക വിപ്ലവങ്ങള്‍ സ്ര്ഷ്ടിക്കേണ്ട യുവത ഉണരെണ്ടിയിരിക്കുന്നു .വളരെ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു .നാം ഇവിടെ ഈ ഭൂമിയില്‍ അതിഥി കളാണ് .എപ്പോഴും ഇവിടം വിട്ടു പോകാം .മരണം നമ്മെ മാടി വിളിക്കുന്നത് എപ്പോഴാണെന്ന് ആര്‍ക്കും തിട്ടമില്ല .ഉള്ള സമയങ്ങള്‍ സമൂഹ നന്മക്കു വേണ്ടി എന്തെങ്കിലും ചെയ്യുക .അതാവട്ടെ ഇനിയുള്ള നാളുകള്‍
എ. എ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ