എന്റെ ബ്ലോഗിലേക്ക് സ്വാഗതം

ലജ്ജിക്കുന്നു സൗമ്യയുടെ ഗതി ഓര്‍ത്ത്

ഒരു ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു,മരണം അവളെ മാടി വിളിച്ചപ്പോള്‍ അവളുടെ ചെറുത്‌ നില്പ് സഹായിച്ചില്ല .അല്ലെങ്കില്‍ കാമാക്കൊതി മൂത്ത നരാധമന്റെ നീച കൃത്യത്തെ തടുക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതിക്ക് ആയില്ല .ഇത് കണ്ടിട്ടും രക്ഷക്ക് എത്താത പുരുഷ കോലമുള്ള രണ്ടു പേര്‍ക്കും ഇതില്‍ നിന്ന് കൈ കഴുകാനാവില്ല.അതെ,മനുഷ്യന്മാര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് പോകുമ്പോള്‍ ചിലപ്പോ മൃഗതുല്യരായെക്കാം .തല താഴ്ത്ന്നു ഒരു വട്ടം കൂടി .
           വിവാഹസ്വപ്‌നങ്ങളുമായി എറണാകുളത്തുനിന്നു റെയില്‍വേയുടെ 'ശുഭയാത്ര' കേട്ടു ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറുമ്പോള്‍ മനസില്‍ അരുതായ്‌മയെന്തോ തോന്നിയിരുന്നോ സൗമ്യയ്‌ക്ക്? തോന്നിയിരിക്കണം...വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനു തൊട്ടുമുമ്പെത്തിയപ്പോള്‍ അവള്‍ അമ്മയെ വിളിച്ചിരുന്നു, അവസാനമായി ആ സ്വരമൊന്നു കേള്‍ക്കാനെന്നോണം.

സൗമ്യയുടെ മരണത്തില്‍ ഒന്നാംപ്രതി ഗോവിന്ദസ്വാമിയും രണ്ടാംപ്രതി റെയില്‍വേയുമാണെങ്കില്‍ മൂന്നാംപ്രതി നാം ഓരോരുത്തരുമാണ്‌. അത്യാഹിതങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ മാത്രമാണു നമുക്കു 'നടുക്കം'...നേരില്‍ കണ്ടാല്‍ വഴിമാറി നടക്കും.

സൗമ്യ ട്രെയിനില്‍നിന്നു വീഴുന്നത്‌ അടുത്ത കമ്പാര്‍ട്ട്‌മെന്റിലെ പലരും കണ്ടിരുന്നു. എന്നാല്‍, ചങ്ങല വലിക്കാന്‍ ആരും തയാറായില്ല. ഏതു കോടതിയിലും ഗോവിന്ദസ്വാമിക്കെതിരേ മൊഴി കൊടുക്കാമെന്നു പിന്നീടു പറഞ്ഞ വയനാട്‌ സ്വദേശി ടോമിക്കും അപ്പോള്‍ അതിനുള്ള ധൈര്യമുണ്ടായില്ല.

സൗമ്യയുടെ നിലവിളി സമീപവീട്ടുകാരും കേട്ടു.എന്നാല്‍, അന്വേഷിക്കാന്‍ അവരും മടിച്ചു. വിവരമറിഞ്ഞെങ്കിലും വള്ളത്തോള്‍ സ്‌റ്റേഷന്‍ അധികൃതരും ഇടപെട്ടില്ല. പതിവുപോലെ ആരോ ട്രെയിനില്‍നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ചു. അതാണ്‌ അവര്‍ കരുതിയത്‌. മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലും ഒന്നു പ്രതികരിച്ചിരുന്നെങ്കില്‍...? ട്രെയിനുകളിലെ പീഡനങ്ങളും അക്രമങ്ങളും കേരളത്തില്‍ ആദ്യസംഭവമല്ല. തൃശൂര്‍ ജില്ലയില്‍ത്തന്നെ 2003-ല്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ രണ്ടു പുരുഷന്മാര്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട കന്യാസ്‌ത്രീയുടെ കൈയും കാലും നഷ്‌ടപ്പെട്ടിരുന്നു. പീന്നീടും നിരവധി അക്രമങ്ങള്‍. എന്നാല്‍, യാത്രക്കാര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറായില്ല. റെയില്‍വേയ്‌ക്ക് ടിക്കറ്റ്‌ ഇനത്തില്‍ ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്ന സംസ്‌ഥാനമാണു കേരളം. തിരക്കുമൂലം റിസര്‍വ്‌ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്ന സ്‌ഥിരം യാത്രികരെ നിഷ്‌കരുണം ഇറക്കിവിടുന്ന റെയില്‍വേ, സ്‌റ്റേഷനിലും ട്രെയിനിലും വിലസുന്ന തെമ്മാടികള്‍ക്കു മുന്നില്‍ കവാത്തു മറക്കുകയാണു ലജ്‌ജാകരമായ പതിവ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ