എന്റെ ബ്ലോഗിലേക്ക് സ്വാഗതം

ഇന്റര്‍നെറ്റ്‌ പരസ്പര ബന്ധം തകര്‍ക്കാനോ ???





 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തൊഴില്‍  തേടി ഞാന്‍ യു എ ഇ യില്‍ എത്തിയത്. എനിക്ക് വേണ്ടി ഒരു ജോലി തര
പ്പെടുത്തി തരാന്‍ എന്റെ സുഹൃത്തുക്കള്‍ ,ബന്ധുക്കള്‍ , റൂമിലെ സഹ താമസക്കാര്‍ കൂട്ടായി ശ്രമിച്ചിരുന്നു. ദിനേന എന്റെ കാര്യങ്ങള്‍ തിരക്കാന്‍ ആളുകളുണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ഒരു ജോലിയും ശരിയായി .അത്യാവശ്യം കുഴപ്പമില്ലാത്ത  ജോലിയായിരുന്നു .പക്ഷേ, നാട് വിട്ട ശീലിച്ചിട്ടില്ലാത്ത എനിക്ക് ഗള്‍ഫിലെ താമസം ഒരു പ്രയാസമായി തോന്നി. നാടിലെക്ക് ഒന്ന് വിളിക്കണമെങ്കില്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം. കാരണം നാട്ടിലേക്ക് വിളിക്കാന് കാള്‍ CHAARGE കുറവുള്ള ഏക ദിവസം അന്നായിരുന്നു. ഈ സമയത്ത് ഏക ആശ്വാസമായി നില നിന്നിരുന്നത് റൂമിലെതിയാല്‍ സഹ താമസക്കരുമയുള്ള കളി തമാശകളും കുശാലാന്യേഷണങ്ങളും പരസ്പര സഹകരണവും മറ്റുള്ളവന്റെ സന്തോഷ- ദുഖങ്ങളില്‍ പങ്കു ചേരുന്ന ഒരു മന സ്ഥിതിയുമായിരുന്നു.രോഗിയായാല്‍ സ്വന്തം വീടുകാരെ പോലെ ശുശ്രൂഷിക്കാന്‍ ആളുകളും ഉണ്ടായിരുന്നു.
                                                       വര്‍ഷങ്ങള്‍ പിന്നിട്ടു .ലോകം ഇന്റെര്‍നെറ്റിന്റെ പിടിയിലകപ്പെട്ടു .ഗള്‍ഫിലെ എല്ലാ റൂമുകളും നെറ്റ് വത്കൃതമായി .ജോലി കഴിഞ്ഞു റൂമിലെതിയാല്‍ ഇപ്പോള്‍ കാണുന്നത് കുറെ റോബോട്ടുകളെ പോലുള്ള മനുഷ്യരെ യാണ് .എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയില്ല .കുഷലാന്യേഷണം ഇല്ല ,കളി -തമാശകള്‍ ഇല്ല .ഓരോരുത്തരും സ്വന്തം ലാപടോപ്പിലോ മൊബൈല്‍ ഫോണിലോ ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന തുച്ചമായ നിരക്കില്‍ ഫോണ ചെയ്യാന്‍ സൌകര്യമുള്ള 'നെറ്റ് ഫോണ്‍' ഡയലരുകള്‍ തുറന്നിട്ടിരിക്കുകയാണ് .ഓരോരുത്തരും അവനവന്‍റെ തരുണീമണികളെ വിളിച്ചു കിന്നാരം പറയുകയാണ്‌ .പത്തും പതിനന്ജും മിനുട്ടല്ല ഒന്നും രണ്ടും മണിക്കൂറുകള്‍ ..........റൂമിന്റെ ഓരോ കോണിലും ഹെഡ്സെറ്റും ചെവിയില്‍ വെച്ച് ഓരോ കോലങ്ങളെ കാണാം .
                    ഇനി നാടിലെ കാര്യമോ ? ഇതിലും ഖേദകരം ...ഇന്ന് അടുക്കളയില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക് സമയമില്ല. കാരണം അവരവരുടെ ഇണകളുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. :.ഞാന്‍ ,എന്റെ ഭര്‍ത്താവ് , എന്റെ തട്ടാന്‍ "എന്ന ചൊല്ലിനെ പ്രയോഗവല്‍കരിക്കുമാര്‍ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നു .
എവിടെയാണ് നാം എത്തി കൊണ്ടിരിക്കുന്നത്. നമ്മുടെ സാമൂഹ്യ വ്യവസ്ഥക്ക് കോട്ടം തട്ടി ക്കൊണ്ടിരിക്കുകയാണോ ?നമ്മുടെ സാമൂഹിക -കുടുംബ ബാധ്യതകള്‍ നാം വിസ്മരിക്കുകയാണോ ?
വലിയ ഭവിഷ്യത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ് .മാറ്റങ്ങള്‍ അനിവാര്യമാണോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ